മന്നം സമാധി ദിനാചരണം
Tuesday 28 February 2023 12:54 AM IST
ചെങ്ങന്നൂർ : 1725-ാം നമ്പർ മുണ്ടങ്കാവ് എൻ.എസ്.എസ് കരയോഗത്തിന്റ നേതൃത്വത്തിൽ മന്നത്തു ആചാര്യന്റെ 53ാം ചരമ വാർഷിക ദിനാചരണം പുഷ്പാർച്ചന, നാമജപം എന്നിവയോടെ ആചരിച്ചു. കരയോഗം പ്രസിഡന്റ് എസ്.വി പ്രസാദ് ആചാര്യന്റെ ചിത്രത്തിൽ ദീപം തെളിയിച്ചു. കരയോഗം സെക്രട്ടറി പ്രദീപ് കുമാർ, ഖജാൻജി രവീന്ദ്രൻ പിള്ള, വനിതാസമാജം പ്രസിഡന്റ് തങ്കം ജി നായർ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ കൗൺസിലർ മാരായ രോഹിത് കുമാർ, സുധാമണി എന്നിവർ പങ്കെടുത്തു.