എൻ.എസ്.എസ് സൃഷ്ടി പദ്ധതി ആരംഭിച്ചു

Tuesday 28 February 2023 12:02 AM IST

ചെങ്ങന്നൂർ : സൃഷ്ടി എന്ന പേരിൽ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുവാൻ എൻ.എസ്.എസ് പുതിയ പദ്ധതി ആരംഭിക്കുന്നു. സാങ്കേതിക സർവകലാശാല നാഷണൽ സർവീസ് സ്‌കീം ​രുധിരസേന സംസ്ഥാന എൻ.എസ്.എസ് ഓഫീസിന്റെ നിർദേശപ്രകാരമാണ് പുതിയ പദ്ധതി. സർവകലാശാലയിലെ എല്ലാ വിദ്യാർത്ഥികളെയും തങ്ങളുടെ ജന്മദിനത്തിൽ രക്തം ദാനം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. പ്രൊവിഡൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.അൻസാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സന്തോഷ് സൈമൺ, ചെയർപേഴ്‌സൺ മറിയാമ്മ ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement