സകൂൾ വാർഷികം ആഘോഷിച്ചു
Tuesday 28 February 2023 1:11 AM IST
തിരുവമ്പാടി : പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു. പി. സ്കൂളിന്റെ 71ാംമത് വാർഷികാഘോഷവും സർവീസിൽ നിന്നു വിരമിക്കുന്ന സിസ്റ്റർ ബീന കുര്യാക്കോസിനുള്ള യാത്രയയപ്പ് സമ്മേളനവും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട്, സിബി കുര്യാക്കോസ്, ജോളി ജോസഫ് , കെ.ജെ. ആന്റണി, സിജോയ് മാളോല, ബീന ബോബി, എൽസമ്മ അഗസ്റ്റിൻ, ഡിൽന ജെ. മരിയ, ലിയോൺ ബൈജു, ദാന നസീർ, എയ്ഞ്ചലീഷ്യ, ക്രിസ്റ്റീന അഗസ്റ്റിൻ, ബീന കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ അദ്ധ്യാപകനായിരിക്കെ മരണമടഞ്ഞ സൈനുൽ ആബിദീന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് സ്കൂൾ മാനേജർ ഏറ്റുവാങ്ങി.