ഫുട്‌ബോൾ മത്സരം തുടങ്ങി

Tuesday 28 February 2023 1:20 AM IST

തിരൂരങ്ങാടി : തിരൂരങ്ങാടി കെ.സി റോഡ് ടാറ്റാസ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് അഖില കേരള ഫ്‌ളഡ് ലൈറ്റ് ഫുട്‌ബാൾ ടൂർണ്ണമെന്റിന് ചെറുമുക്ക് ചോളാഞ്ചേരിത്താഴം ടാറ്റാസ് സ്റ്റേഡിയത്തിൽ തുടക്കമായി. എട്ട് ദിവസം നീളും. ദിവസവും രാത്രി രണ്ട് മത്സരം നടക്കും .തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.പി. ബാവ ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി മുൻ താരം ഉസ്മാൻ മുഖ്യാതിഥിയായി.

തിരൂരങ്ങാടി താലൂക്ക് തഹസിൽദാർ പി.ഒ.സാദിഖ്,​ കൗൺസിലർമാരായ പി.കെ മെഹ്ബൂബ്,​ അരിമ്പ്ര മുഹമ്മദാലി, അലിമോൻ തടത്തിൽ,​ പി.കെ. അബ്ദുൾ അസീസ്, എ.കെ. മുസ്തഫ,​ ഷറഫുദ്ദീൻ ചാത്തനാട്ടിൽ,​ മുസ്തഫ ചെറുമുക്ക് തുടങ്ങിയവർ പങ്കെടുത്തു. കമ്മിറ്റി ചെയർമാൻ വലിയാട്ട് സമീർ,​ കൺവീനർ മുല്ലക്കോയ,​ ട്രഷറർ അബ്ദുസലാം,​ കഫ്‌സുൾ കബീർ എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടന മത്സരത്തിൽ ചെറുമുക്ക് യൂത്ത് ഫെഡറേഷൻ ക്ലബ്ബും ഫിഷർമാൻ പരപ്പനങ്ങാടിയും തമ്മിലായിരുന്നു ആദ്യ മത്സരം. ട്രൈബ്രേക്കറിലൂടെ യൂത്ത് ഫെഡറേഷൻ ചെറുമുക്ക് വിജയികളായി