ട്രാൻ. ചീഫ് ഓഫീസിന് മുന്നിൽ ഇന്ന് സി.ഐ.ടി.യു ധർണ

Tuesday 28 February 2023 1:26 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട സർക്കാർതല തീരുമാനങ്ങൾ മാനേജ്‌മെന്റ് നടപ്പിലാക്കുന്നില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. ഗതാഗത മന്ത്രിയുടെയും സി.എം.ഡിയുടെയും തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ സി.ഐ.ടി.യു ഇന്ന് ചീഫ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പേറഞ്ഞു. താത്കാലിക ജീവനക്കാരുടെ പുനരധിവാസ നിർദ്ദേശം മാനേജ്‌മെന്റ് തള്ളിക്കളയുകയാണ്. സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടാത്തവരെ സർവീസിൽ തിരുകിക്കയറ്റി വാട്‌സാപ്പിലൂടെ നിയമന ഉത്തരവുകൾ നൽകുകയാണ്. ശമ്പളം ഗഡുക്കളാക്കുക എന്ന നിർദ്ദേശത്തോട് യോജിക്കുന്നില്ല. ധർണയിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ തൊഴിലാളികൾ പങ്കെടുക്കും.