അ​ന​ധി​കൃ​ത ക​ണ്ണ​ട വ്യാ​പാ​രം നി​യ​ന്ത്രി​ക്ക​ണം

Tuesday 28 February 2023 1:38 AM IST

കൊ​ല്ലം: നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ളു​ടെ മ​റ​വിൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത ക​ണ്ണ​ട വ്യാ​പാ​രം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ഓൾ കേ​ര​ള ഒപ്ടി​ക്കൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ട്ടാ​ര​ക്ക​ര ഈ​റ്റ് ആൻ​ഡ് ഡ്രി​ങ്കിൽ ന​ട​ന്ന സ​മ്മേ​ള​നം അ​സോ​. സം​സ്ഥാ​ന പ്ര​സി​ഡന്റ് സൈ​മൺ ഫ്രാൻ​സി​സ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ജി​ല്ലാ പ്ര​സി​ഡന്റ് എസ്.ജോ​യ് അ​ദ്ധ്യ​ക്ഷ​നായി. വൈ​സ് പ്ര​സി​ഡന്റ് കെ.എ​സ്.സ​ച്ചു​ലാൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ പി.ജി.ഗോ​പ​കു​മാർ, ഗി​രീ​ഷ് കു​മാർ, എ​ക്‌​സി. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശ്രീ​കു​മാർ, ഹാ​ജ​ഹാൻ എ​ന്നി​വർ സം​സാ​രി​ച്ചു. അ​സോ. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി എസ്.തേ​യ് (പ്ര​സി​ഡന്റ്), മാ​ത്യു​സൈ​മൺ (വൈ​സ് പ്ര​സി​ഡന്റ്), സ​ജി (സെ​ക്ര​ട്ടറി), ദി​ലീ​പ് (ജോ. സെ​ക്ര​ട്ട​റി), സാം​.ടി.ജോർ​ജ് (ട്ര​ഷ​റർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.