ഫിറ്റ്നസ് ബസ് നാളെ കൊല്ലത്ത്

Tuesday 28 February 2023 1:40 AM IST

കൊ​ല്ലം: സം​സ്ഥാ​ന കാ​യി​ക യു​വ​ജ​ന കാ​ര്യാ​ല​യ​വും സ്‌​പോർ​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നും ചേർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ഫി​റ്റ്‌​ന​സ് ആൻഡ‌് ആന്റി ഡ്ര​ഗ് അ​വ​യർ​നെ​സ് ക്യാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാർ​ത്ഥി​ക​ളു​ടെ കാ​യി​ക ക്ഷ​മ​ത പ​രി​ശോ​ധി​ക്കാനുള്ള ഫി​റ്റ്‌​ന​സ് ബ​സ് പര്യടനം നാ​ളെ ന​ട​ക്കും.

രാ​വി​ലെ കു​ള​ത്തു​പ്പു​ഴ മോ​ഡൽ റെ​സി​ഡൻ​ഷ്യൽ സ്​കൂ​ളി​ലും ഉ​ച്ച​യ്​ക്ക് ശേ​ഷം ക​രു​നാ​ഗ​പ്പ​ള്ളി അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര വി.വി.വി.കെ.എ.എം ജി​.ആർ.​എ​ഫ്.​ടി ഹൈ​സ്​കൂ​ളി​ലു​മാ​ണ് ബ​സ് എ​ത്തു​ക. ആ​റ് മു​തൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളിൽ നി​ന്നാ​യി 12നും 17നും ഇ​ട​യിൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ കാ​യി​ക ​ക്ഷ​മ​ത​യാ​ണ് പ​രി​ശോ​ധി​ക്കു​ക. ശാ​രീ​രി​ക ശേ​ഷി പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള യോ​യോ ടെ​സ്റ്റ്, പ്ലാ​ങ്ക്, സ്​കൗ​ട്ട്, മെ​ഡി​സിൻ ബാൾ ത്രോ, പു​ഷ് അ​പ്പ്​സ്, മെ​യ് വ​ഴ​ക്കം പ​രി​ശോ​ധി​ക്കാ​നു​ള്ള സി​റ്റ് ആൻ​ഡ് റീ​ച്ച്, ശ​രീ​ര തു​ല​നാ​വ​സ്ഥ അ​ള​ക്കാ​നു​ള്ള ടെ​സ്റ്റു​കൾ തു​ട​ങ്ങി 13 ഓ​ളം പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തു​ക.

പ്ര​തി​ഭ​യു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നും അ​വ​രെ അ​നു​യോ​ജ്യ​മാ​യ കാ​യി​ക ഇ​ന​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടാ​നും, ഒ​പ്പം ഓ​രോ കു​ട്ടി​ക്കും അ​നു​യോ​ജ്യ​മാ​യ രീ​തി​യിൽ പ​രി​ശീ​ല​ന​വും വ്യാ​യാ​മ​വും ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ക്കാ​നും പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ സാ​ധി​ക്കും.