റെയിൽവേ ഭക്ഷണ വില വർദ്ധനവ് പിൻവലിക്കണം

Tuesday 28 February 2023 1:41 AM IST

കൊല്ലം: സ്വകാര്യവത്കരണത്തിന് മുന്നോടിയായി റെയിൽവേ എല്ലാ മേഖലയിലും ജനദ്രോഹപരമായ നടപടികൾ തുടരുകയാണെന്ന് സതേൺ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.

ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഭക്ഷണത്തിന് വില വർദ്ധിപ്പിച്ചത്. വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനത്തെ വീണ്ടും പിഴിയുന്ന നടപടിയിൽ നിന്ന് റെയിൽവേ പിന്മാറണം. ചിന്നക്കടയിൽ ട്രാഫിക് സിഗ്നലിന് സമീപം പുതിയ വഴി തുടങ്ങുന്നതിന് നടപടി സ്വീകരിക്കണം. ചിന്നക്കടയിൽ പുതിയ പ്രവേശന കവാടം തുടങ്ങുന്നത് പ്രയോജനകരമാണ്. സ്ത്രീകൾക്ക് 50 ശതമാനവും പുരുഷന്മാർക്ക് 40 ശതമാനവും യാത്രാനിരക്കിൽ ഇളവ് നൽകിയിരുന്ന സീനിയർ സിറ്റിസൺ യാത്രാനിരക്ക് പുനഃസ്ഥാപിക്കണമെന്നും 30 രൂപയായി വർദ്ധിപ്പിച്ച മിനിമം ചാർജ് 10 രൂപയാക്കണമെന്നും എറണാകുളം ഭാഗത്തേയ്ക്ക് കൊല്ലത്ത് നിന്ന് സ്ലീപ്പർ ടിക്കറ്റ് അനുവദിക്കണമെന്നും യോഗം റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. സതേൺ റെയിൽവേ പാസഞ്ചേഴ്‌സ് അസോ. പ്രവർത്തക യോഗത്തിൽ സജീവ് പരിശവിള, കണ്ണനല്ലൂർ നിസാം, പ്രിജേഷ്, കോവൂർ അനിൽ, നിസാം, അഷറഫ്, എന്നിവർ സംസാരിച്ചു.