നോക്കിയയ്ക്ക് 60 വർഷത്തിന് ശേഷം പുത്തൻ ലോഗോ

Tuesday 28 February 2023 2:47 AM IST

ന്യൂഡൽഹി: പ്രമുഖ ഫോൺ നിർമ്മാതാക്കളായ നോക്കിയ, 60 വർഷത്തിന് ശേഷം ആദ്യമായി ലോഗോ പരിഷ്‌കരിച്ചു. നിലവിലെ ലോഗോയിൽ നിന്ന് പൂർണമായും വ്യത്യസ്‌തമാണ് പുത്തൻ ലോഗോ. പഴയ ലോഗോയിലെ നീലനിറത്തിന് പകരം പുത്തൻ ലോഗോയിൽ വ്യത്യസ്ത നിറങ്ങൾ ഉപയോഗിക്കും. മൊബൈൽഫോൺ നിർമ്മാണത്തിന് പുറമേ 5ജി സാങ്കേതികവിദ്യ ഉൾപ്പെടെ ടെക്‌നോളജി മേഖലയിലും ഊന്നൽനൽകി വരുമാനവളർച്ച കൈവരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.