യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Tuesday 28 February 2023 2:05 AM IST

കൊല്ലം: സുഹൃത്തിന്റെ പിതാവിനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചതിലെ വിരോധം കാരണം യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ശക്തികുളങ്ങര കുന്നിമേൽചേരി തട്ടാൻതറ ആമച്ചിറ വീട്ടിൽ തൻസിലാണ് (26) പിടിയിലായത്. കുന്നിമേൽചേരി കോലാശേരി ബിജുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. സുഹ്യത്തിന്റെ പിതാവിനെ പ്രതി മർദ്ദിക്കുന്നത് കണ്ട ബിജു തടയാൻ ശ്രമിക്കുകയും ഇതിൽ പ്രകോപിതനായ പ്രതി കൈയിൽ കരുതിയിരുന്ന സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ചു എന്നാണ് കേസ്. ശക്തികുളങ്ങര പൊലീസ് ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഐ.വി.ആശ, ദിലീപ്, ഷാജഹാൻ, സി.പി.ഒ ക്രിസ്റ്റഫർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.