പെൻഷണേഴ്സ് യൂണിയൻ മാർച്ച് നാളെ

Tuesday 28 February 2023 2:05 AM IST

കൊല്ലം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ നേതൃത്വത്തിൽ നാളെ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും സത്യഗ്രഹവും സംഘടിപ്പിക്കും. രാവിലെ 10ന് സംസ്ഥാന ട്രഷറർ കെ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്യും. .

പെൻഷൻകാർക്ക് ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് നീതിയല്ലെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രസിഡന്റ് പി.ചന്ദ്രശേഖരപിള്ള, ട്രഷറർ കെ. സമ്പത്തുകുമാർ, സംസ്ഥാന സെക്രട്ടറി എസ്.വിജയധരൻപിള്ള, സെക്രട്ടറി കെ.രാജേന്ദ്രൻ, ജില്ലാവൈസ് പ്രസിഡന്റ് ജി.ചെല്ലപ്പൻ ആചാരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.