മൂന്നാം ടെസ്റ്ര് നാളെ മുതൽ

Tuesday 28 February 2023 8:50 AM IST

ഇൻഡോർ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം നാളെ ഇൻഡോറിൽ തുടങ്ങും. നാല് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ബോർഡർ - ഗാവസ്ക‌ർ ട്രോഫി നിലനിറുത്തിക്കഴിഞ്ഞു. അമ്മയ്ക്ക് അസുഖമായതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ സ്ഥിരം നായകൻ പാറ്ര് കമ്മിൻസിന് പകരം സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലാകും ഓസ്ട്രേലിയ മൂന്നാം ടെസ്റ്രിനിറങ്ങുക. പരിക്കിൽ നിന്ന് മോചിതരായ മിച്ചൽ സ്റ്രാർക്കും കാമറൂൺ ഗ്രീനും മൂന്നാം ടെസ്റ്റിൽ കളിച്ചേക്കും. മോശം ഫോം തുടരുന്ന കെ.എൽ രാഹുലിനെ മൂന്നാം ടെസ്റ്റൽ പുറത്തിരുത്തുമൊയെന്നാണ് ഇന്ത്യൻ ആരാധകർ ഉറ്റു നോക്കുന്നത്. ഇന്നലെ രാഹുലിനൊപ്പം കഴിഞ്ഞ രണ്ട് ടെസ്റ്റിലും കളിക്കാതിരുന്ന ശുഭ്മാൻ ഗില്ലും ഏറെ നേരം നെറ്റ്‌സിൽ പരിശീലനം നടത്തിയിരുന്നു.

ലയണൽ മെസി ന്യൂനൊ മെൻഡസിനൊപ്പം ഗോൾ ആഘോഷത്തിൽ

ഇംഗ്ലീഷ് ലീഗ് കപ്പുമായി മാഞ്ചസ്റ്റർ താരങ്ങളായ കസെമിറൊ,​ ഡി ഗിയ,​ ബ്രൂണോ എന്നിവർ.