ടാറിളകി കുഴിയായി; അപകടം കാണാതെ അധികൃതർ

Wednesday 01 March 2023 12:26 AM IST
നെന്മാറ ജപമാല പള്ളിക്ക് സമീപം റോഡിലെ ടാറിളകിയ ഭാഗം.

നെന്മാറ: ജപമാല പള്ളിക്കും അവൈറ്റിസ് ആശുപത്രിക്കും മുന്നിലെ വളവിൽ അപകടം പതിവാകുന്നു. റോഡിന്റെ ഉപരിതലത്തിലെ ടാർ രണ്ടു സ്ഥലങ്ങളിലായി നീങ്ങിപ്പോയിട്ടും അധികൃതർക്ക് അനക്കമില്ല.

വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ കുഴിയിൽപ്പെടുന്നത് ഒഴിവാക്കാൻ വെട്ടിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകും. ഇറക്കവും വളവും ആയ ഇവിടെ ബൈക്ക് യാത്രികരും ഭാരവാഹനങ്ങളും തെന്നിനീങ്ങി അപകടത്തിൽ പെടുന്നുണ്ട്. ആഴ്ചകളായി രൂപപ്പെട്ട കുഴി അപകട ഭീഷണിയായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പൊതുമരാമത്ത് റോഡുകളുടെ ഗ്യാരണ്ടി കാലാവധി കഴിഞ്ഞാലും റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കി പരിപാലിക്കുമെന്ന സർക്കാർ വാഗ്ദാനവും പാലിക്കപ്പെടുന്നില്ല.