കേര ഗ്രാമം പദ്ധതി ഊർജിതമാക്കണം - കേര കർഷക സംഘം
Wednesday 01 March 2023 1:40 AM IST
കൊച്ചി: കൊപ്ര, പച്ചത്തേങ്ങ സംഭരണം കൃഷി ഭവനുകൾ കേന്ദ്രീകരിച്ച് നടത്തണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേര കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ 29ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. ഇതിനു മുന്നോടിയായി ജില്ലകളിൽ മെമ്പർഷിപ്പ് കാമ്പയിനും കൺവെൻഷനുകളും നടത്താനും സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് എ.പ്രദീപ്, സെക്രട്ടറി തലയിൽ പി.കൃഷ്ണൻനായർ, അഖിലേന്ത്യാ കോക്കനട്ട് ഗ്രോവേഴ്‌സ് ഫെഡറേഷൻ ദേശീയ കോഓർഡിനേറ്റർ അഡ്വ. ജേക്കബ് പുളിക്കൻ, റോയ് ബി.തച്ചേരി, ജി. ഗോപിനാഥൻ, സി.എം. ജീവൻ, കണ്ണാടിയൻ ഭാസ്‌കരൻ, ഒ. അബ്ദുൾറഹിമാൻ, പി.വി.ലാലു എന്നിവർ സംസാരിച്ചു.