പഞ്ചാമൃതം പദ്ധതിയുമായി യോഗ ക്ഷേമസഭ

Wednesday 01 March 2023 12:02 AM IST
യോഗക്ഷേമ സഭ ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ട്രഷറർ പി.എം.ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം, ആദ്ധ്യാത്മികം, വിനോദം എന്നീ മേഖലകളിലായി പഞ്ചാമൃതം എന്ന പദ്ധതി നടപ്പിലാക്കാൻ യോഗക്ഷേമസഭ ജില്ലാ അർദ്ധ വാർഷിക കൗൺസിൽ തീരുമാനിച്ചു. ഉപസഭകൾ ഇല്ലാത്ത സ്ഥലങ്ങളിൽ അത് രൂപീകരിക്കാനും ജില്ല ആസ്ഥാന മന്ദിരം ഉടൻ യഥാർത്ഥ്യമാക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന ട്രഷറർ പി.എം.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എസ്.രാമൻ നമ്പൂതിരി അദ്ധ്യക്ഷനായി. യുവജന സഭ ജില്ലാ ജോയിന്റ് സെക്രട്ടറി സി.എസ്.അഭിജിത്ത് സംഭാവന ചെയ്ത ജില്ലാ വെബ് സൈറ്റ് മദ്ധ്യമേഖലാ പ്രസിഡന്റ് ടി.എൻ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വാസുദേവൻ പാറനാട് റിപ്പോർട്ടും ട്രഷറർ പുന്നപ്പുഴ ഉണ്ണികൃഷ്ണൻ നമ്പൂതിരി കണക്കും അവതരിപ്പിച്ചു.