മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും

Wednesday 01 March 2023 12:01 AM IST

പാലക്കാട്: മൂന്നുമാസങ്ങൾക്ക് മുമ്പ് സംഭരിച്ച നെല്ലിന്റെ കുടിശിക ഉടൻ കൊടുത്തുതീർക്കുക, കയറ്റുകൂലി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പൂർണമായും വഹിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും ഇതര കർഷക സംഘടനയുടെയും നേതൃത്വത്തിൽ 20ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും.

ദേശീയ കർഷക സമാജം ജനറൽ സെക്രട്ടറി മുതലാംതോട് മണി (ചെയർമാൻ), ജോർജ് സിറിയക്, മാർട്ടിൻ തോമസ് (വൈസ് ചെയർമാൻന്മാർ), സി.ടി.തോമസ് (ജനറൽ കൺവീനർ), സി.ജി.പ്രകാശൻ, സജീഷ് കുത്തനൂർ (കൺവീനർമാർ), ജിന്നറ്റ് മാത്യു (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ സമരം ഏകോപിപ്പിക്കുന്നതിന് കോർഡിനേഷൻ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

യോഗം ദേശീയ കോർഡിനേറ്റർ അഡ്വ.കെ.വി.ബിജു ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി അദ്ധ്യക്ഷനായി.