എച്ച്‌.ഐ.എൽ പൂട്ടാനുള്ള തീരുമാനം പിൻവലിക്കണം കേന്ദ്ര പൊതുമേഖലാ കോ ഓർഡിനേഷൻ കമ്മിറ്റി

Wednesday 01 March 2023 1:54 AM IST
എച്ച്. ഐ. എൽ

കൊച്ചി: പൊതുമേഖലയിൽ കീടനാശിനി ഉത്പാദിപ്പിക്കുന്ന ഒരേയൊരു സ്ഥാപനമായ എച്ച്.ഐ.എൽ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് കേന്ദ്ര പൊതുമേഖലാ കോഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം മേക്ക് ഇൻ ഇന്ത്യ നയവുമായി മുന്നോട്ടു പോകുന്ന കേന്ദ്രസർക്കാർ കീടനാശിനി വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന ഘട്ടത്തിൽ തന്നെ ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നത് വിരോധാഭാസമാണ്.

പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നയവും അതിന്റെ തുടർച്ചയായ അടച്ചുപൂട്ടലും കേന്ദ്രം പുന:പരിശോധിക്കണം. ഇതുസംബന്ധിച്ച് തൊഴിലാളി സംഘടനകൾ നൽകിയ നിർദ്ദേശങ്ങൾ ചർച്ച ചെയ്യണമെന്നും കൺവീനർ കെ. ചന്ദ്രൻപിള്ള അഭ്യർത്ഥിച്ചു.