കിർത്താഡ്‌സിൽ പാരമ്പര്യ ഭക്ഷ്യമേള ഇന്നു മുതൽ

Wednesday 01 March 2023 12:05 AM IST
പാരമ്പര്യ ഭക്ഷ്യമേള

കോഴിക്കോട് : ചേവായൂർ കിർത്താഡ്‌സിന്റെ നേതൃത്വത്തിൽ കിർത്താഡ്‌സ് ക്യാമ്പസിൽ ഇന്ന് മുതൽ 10വരെ പത്തു ദിവസങ്ങളിലായി പാരമ്പര്യ ഭക്ഷ്യമേള നടക്കുമെന്ന് കിർത്താഡ്സ് ഡയറക്ടർ ശ്രീധന്യ സുരേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ കാണിക്കാർ, ഇരുളർ ,മുള്ളുക്കുറുമർ എന്നീ സമുദായങ്ങളുടെ ഭക്ഷണ വിഭവങ്ങളാണ് മേളയിൽ ഉണ്ടാകുക. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് മേളയുടെ ഉദ്ഘാടനം നിർവഹിക്കും. മേളയുടെ ഭാഗമായി പാരമ്പര്യ ചികിത്സാ വിദഗ്ധരുടെ നേതൃത്വത്തിൽ പാരമ്പര്യ വൈദ്യചികിത്സാ ക്യാമ്പും നടക്കും. 60ലേറെ മരുന്നുകൾ കൊണ്ടുള്ള ആവിക്കുളിയും മറ്റു മരുന്നുകളും ക്യാമ്പിൽ സജ്ജമാക്കിയിട്ടുണ്ട്. പത്തോളം വൈദ്യൻമാരുടെ സ്റ്റാളുകളാണ് മരുന്നാവിക്കുളിക്കായി ഒരുക്കുക. പട്ടികവർഗ സംസ്‌ക്കാര പ്രദർശനവും മേളയുടെ ഭാഗമായി നടക്കും. വാർത്താസമ്മേളനത്തിൽ സീന കെ , സന്ധ്യശേഖർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.