കേന്ദ്രത്തിന്റെ ധനക്കമ്മി ₹11.91 ലക്ഷം കോടി

Wednesday 01 March 2023 3:39 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ധനക്കമ്മി (വരവും ചെലവും തമ്മിലെ അന്തരം) നടപ്പുവർഷം (2022-23) ഏപ്രിൽ-ജനുവരിയിൽ മൊത്തം ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 67.8 ശതമാനത്തിലെത്തി. 17.55 ലക്ഷം കോടി രൂപയാണ് നടപ്പുവർഷത്തെ പ്രതീക്ഷിത ധനക്കമ്മി. ഏപ്രിൽ-ജനുവരിയിൽ 11.91 ലക്ഷം കോടി രൂപ കവിഞ്ഞു.

മുൻവർഷത്തെ സമാനകാലയളവിൽ ധനക്കമ്മി ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 58.9 ശതമാനമായിരുന്നു. പൊതുമേഖലാ ഓഹരിവില്പനയിലൂടെ നടപ്പുവർഷം ഇതുവരെ കേന്ദ്രം 31,123 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. നടപ്പുവർഷത്തെ ലക്ഷ്യം 50,000 കോടി രൂപയാണ്.