മലബാർ മിൽമ കാലിത്തീറ്റ സബ്സിഡി വീണ്ടും കൂട്ടി
Wednesday 01 March 2023 3:58 AM IST
കോഴിക്കോട്: മിൽമ മലബാർ മേഖലാ യൂണിയൻ കാലിത്തീറ്റ സബ്സിഡി വീണ്ടും കൂട്ടി. മാർച്ച് ഒന്നുമുതൽ 31 വരെ മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് 50 കിലോ ചാക്കിന് 300 രൂപ സബ്സിഡി ലഭിക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. യൂണിയൻ ഭരണ സമിതി യോഗത്തിലാണ് തീരുമാനം. നിലവിൽ 150 രൂപയാണ് ചാക്കൊന്നിന് സബ്സിഡി.
മാർച്ചിൽ വിൽക്കുന്ന ഗോമതി ഗോൾഡ് കാലിത്തീറ്റയുടെ 50 കിലോ ചാക്കൊന്നിന് 300 രൂപ സബ്ഡിഡി കിഴിച്ച് 1,250 രൂപ നൽകിയാൽ മതി. ഈ സാമ്പത്തിക വർഷത്തിൽ ഫെബ്രുവരിവരെ മൂന്നുകോടി രൂപ കാലിത്തീറ്റ സബ്സിഡിയായി മലബാർ മിൽമ ക്ഷീരകർഷകർക്ക് നൽകിയെന്നും ചെയർമാൻ പറഞ്ഞു.