ബസുടമകളുടെ കളക്‌ട്രേറ്റ് മാർച്ചും ധർണ്ണയും

Wednesday 01 March 2023 12:13 AM IST
ബസുടമകൾ നടത്തിയ കാസർകോട് കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് 50 ശതമാനമായി നിജപ്പെടുത്തുക, കൺസഷന് പ്രായപരിധി നിശ്ചയിക്കുക, ഡീസലിന്റെ അധിക സെസ് പിൻവലിക്കുക, ബസുകളിൽ കാമറ സ്ഥാപിക്കുന്നതിനുള്ള ചിലവ് സർക്കാർ വഹിക്കുക, സ്വകാര്യബസുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ കളക്‌ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സത്യൻ പൂച്ചക്കാട്, സെൻട്രൽ കമ്മിറ്റി അംഗം സി.എ. മുഹമ്മദ്കുഞ്ഞി, ജില്ലാ ട്രഷറർ പി.എ. മുഹമ്മദ്കുഞ്ഞി. ജില്ലാ ജോയിന്റ് സെക്രട്ടറി ശങ്കര നായക്, ഹോസ്ദുർഗ് താലൂക്ക് പ്രസിഡന്റ് സി. രവി, സ്റ്റേറ്റ് കൗൺസിൽ അംഗം എ.വി. പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ടി. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.