തദ്ദേശ റോഡുകൾ മരാമത്തിന് ഏറ്റെടുക്കാനാവില്ല

Wednesday 01 March 2023 12:00 AM IST

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ റോഡുകൾ മരാമത്ത് വകുപ്പ് ഏറ്റെടുത്ത് വികസിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. മൂന്നു ലക്ഷം കിലോമീറ്റർ റോഡുള്ളതിൽ പത്തിലൊന്ന് മാത്രമാണ് മരാമത്തിന്റേത്. ഇതിൽ 15,000കിലോമീറ്റർ റോഡ് ബി.എം.ബി.സി ഗുണനിലവാരത്തിലാക്കും.മരാമത്ത് റോഡ് ഉയർന്ന നിലവാരത്തിൽ പുതുക്കിപ്പണിയാനാണ് മുൻഗണന നൽകുന്നതെന്നും തൊടുപുഴ,ഇടുക്കി,പീരുമേട് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പ്രത്യേക പദ്ധതിയായി കണക്കാക്കുന്നത് പരിഗണിക്കുമെന്നും വാഴൂർ സോമന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

യു​വ​ജ​ന​ ​ക​മ്മി​ഷ​ന് ചെ​ല​വി​ട്ട​ത് 1.14​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​തി​ന് ​ശേ​ഷം​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​നാ​യി​ ​ചെ​ല​വി​ട്ട​ത് 1.14​ ​കോ​ടി​ ​രൂ​പ.​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ള​വും​ ​അം​ഗ​ങ്ങ​ളു​ടെ​ ​ഓ​ണ​റേ​റി​യ​വു​മാ​യി​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​യും,​ ​ഓ​ഫീ​സ് ​ചെ​ല​വു​ക​ൾ​ക്കാ​യി​ 14.27​ ​ല​ക്ഷം​ ​രൂ​പ​യു​മാ​ണ് ​ചെ​ല​വ​ഴി​ച്ച​തെ​ന്ന് ​നി​യ​മ​സ​ഭ​യി​ൽ​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​വെ​ളി​പ്പെ​ടു​ത്തി.​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​യ്ക്കും​ ​ഓ​ഫീ​സ് ​ആ​വ​ശ്യ​ത്തി​നു​മാ​യി​ ​എ​ടു​ത്ത​ ​കാ​റു​ക​ൾ​ക്ക് ​വാ​ട​ക​യാ​യി​ 2021​-​ 22​ ​ൽ​ 22.66​ ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കി.​ 2022​-23​ ​ൽ​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​ക​മ്മി​ഷ​ന് ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​ഇ​തി​ൽ​ 53​ ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കി.​ 45.28​ ​ല​ക്ഷം​ ​ക​മ്മി​ഷ​ൻ​ ​ചെ​ല​വി​ട്ടു. ര​ണ്ട് ​ടേ​മി​ലാ​യി​ ​ആ​റ് ​വ​ർ​ഷ​മാ​യി​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​ന​ത്ത് ​തു​ട​രു​ന്ന​ ​ചി​ന്ത​ ​ജെ​റോം​ ​ശ​മ്പ​ള​ ​ഇ​ന​ത്തി​ൽ​ 67.37​ ​ല​ക്ഷം​ ​രൂ​പ​ ​വാ​ങ്ങി​യി​ട്ടു​ണ്ട്.​ ​സി​റ്റി​ഗ് ​ഫീ​സാ​യി​ 52,​​000​ ​രൂ​പ​യും,​​​ ​യാ​ത്രാ​ ​അ​ല​വ​ൻ​സാ​യി​ 1.26​ ​ല​ക്ഷ​വും,​ ​ന്യൂ​സ് ​പേ​പ്പ​ർ​ ​അ​ല​വ​ൻ​സാ​യി​ 21,​​990​ ​രൂ​പ​യും​ ​കൈ​പ്പ​റ്റി.​ ​ഔ​ദ്യോ​ഗി​ക​ ​വാ​ഹ​നം​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ​ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യ​തി​നാ​ൽ​ ​ക​രാ​ർ​ ​വാ​ഹ​ന​മാ​ണ് ​ഇ​പ്പോ​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.