സർവകലാശാല സേവനം വേഗത്തിൽ

Wednesday 01 March 2023 12:00 AM IST

തിരുവനന്തപുരം: വാഴ്സിറ്റികളിൽ സേവനാവകാശ നിയമം നടപ്പാക്കും. പരീക്ഷാ പരിഷ്‌കരണ കമ്മിഷൻ ശുപാർശ പ്രകാരമാണിത്. ഇതോടെ 60സേവനങ്ങൾ വേഗത്തിൽ ലഭ്യമാവും. പരീക്ഷ കഴിഞ്ഞ് 30ദിവസത്തിനകം മാർക്ക് ലിസ്റ്റ് ലഭ്യമാക്കും. ഡിഗ്രി, ഡിപ്ലോമ, പി.ജി. സർട്ടിഫിക്കറ്റുകളെല്ലാം സെനറ്റ് അംഗീകാരം നൽകി 45 ദിവസത്തിനുള്ളിൽ ലഭ്യമാക്കും. പ്രൊവിഷണൽ സർട്ടിഫിക്കറ്റ് അഞ്ചു ദിവസത്തിനകവും, ഡ്യൂപ്ലിക്കേറ്റ്, ട്രിപ്ലിക്കേറ്റ് ഡിഗ്രി സർട്ടിഫിക്കറ്റ് 40 ദിവസത്തിനകവും മൈഗ്രേഷൻ സർട്ടിഫിക്കറ്റ് 20 ദിവസത്തിനകവും ലഭ്യമാവും. ഉത്തരക്കടലാസിന്റെ സൂക്ഷ്മപരിശോധന 30 ദിവസം കൊണ്ടും പുനർമൂല്യനിർണയം 60 ദിവസം കൊണ്ടും പൂർത്തിയാക്കണം. ടി.സി., സ്വഭാവ സർട്ടിഫിക്കറ്റ്, കോഴ്‌സ് സർട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്ക് അഞ്ചു ദിവസം മതിയാവും.

മ​ല​യാ​ളം​ ​വി.​സി നി​യ​മ​ന​ത്തി​ന് മൂ​ന്നം​ഗ​ ​പാ​നൽ

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​ളം​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​ ​പ​ദ​വി​യി​ൽ​ ​നി​ന്ന് ​അ​നി​ൽ​ ​വ​ള്ള​ത്തോ​ൾ​ ​വി​ര​മി​ച്ചു.​ ​ഇ​ന്ന​ലെ​ ​കാ​ലാ​വ​ധി​ ​തീ​ർ​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന് ​ചു​മ​ത​ല​യൊ​ഴി​യാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ ​ഗ​വ​ർ​ണ​ർ​ ​പ​ക​രം​ ​ചു​മ​ത​ല​ ​ന​ൽ​കാ​ൻ​ 3​ ​മു​തി​ർ​ന്ന​ ​പ്രൊ​ഫ​സ​ർ​മാ​രു​ടെ​ ​പാ​ന​ൽ​ ​ത​യ്യാ​റാ​ക്കി.​ ​കാ​ലി​ക്ക​റ്റ്,​ ​കേ​ര​ള,​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​ഓ​രോ​ ​സീ​നി​യ​ർ​ ​പ്രൊ​ഫ​സ​ർ​മാ​രാ​ണ് ​പാ​ന​ലി​ലു​ള്ള​ത്.​ ​യു.​ജി.​സി​ ​ച​ട്ട​പ്ര​കാ​രം​ 10​ ​വ​ർ​ഷം​ ​പ്രൊ​ഫ​സ​റാ​യി​ ​പ​രി​ച​യ​മു​ള്ള​വ​രാ​ണി​വ​ർ.​ ​ഇ​തി​ലൊ​രാ​ൾ​ക്ക് ​വി.​സി​യു​ടെ​ ​ചു​മ​ത​ല​ ​ന​ൽ​കാ​നു​ള്ള​ ​ഫ​യ​ൽ​ ​ഗ​വ​ർ​ണ​ർ​ക്ക് ​ഓ​ൺ​ലൈ​നാ​യി​ ​സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഒ​രു​ ​വ​ർ​ഷം​ ​കൂ​ടി​ ​സ​ർ​വീ​സു​ള്ള​ ​അ​നി​ൽ​ ​വ​ള്ള​ത്തോ​ളും​ ​ഈ​ ​പാ​ന​ലി​ലു​ണ്ട്.