തെറ്റായ പ്രവണതകൾ പാർട്ടി വച്ചുപൊറുപ്പിക്കില്ല: എം.വി. ഗോവിന്ദൻ
Wednesday 01 March 2023 12:00 AM IST
തിരൂർ: സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായുള്ള തെറ്റായ പ്രവണതകൾ സി.പി.എമ്മിനകത്ത് കയറുമെന്നും ഇവ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.ജനവിരുദ്ധമായി പ്രവർത്തിക്കുന്നവരാരും പാർട്ടിയിലുണ്ടാവില്ല. തെറ്റായ പ്രവണതകൾ സംഘടനാപരമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും തിരൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.ഒരു നയം സംബന്ധിച്ച് നിലപാടെടുക്കുമ്പോഴാണ് എൽ.ഡി.എഫിലേക്ക് സഖ്യകക്ഷികളെ എടുക്കുക.അതിനാൽ ലീഗ് എൽ.ഡി.എഫിലേക്ക് വരാൻ സാദ്ധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.