ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

Wednesday 01 March 2023 12:00 AM IST

തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സാർത്ഥം ബംഗളൂരു എച്ച്.സി.ജി ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുള്ളതായി കുടുംബാംഗങ്ങൾ അറിയിച്ചു. ഇമ്യൂണോ തെറാപ്പി ചികിത്സ തുടരുന്ന അദ്ദേഹത്തിന് രണ്ടാം ഡോസ് ഇന്ന് നൽകും. വിവിധ വകുപ്പുകളിലെ ഡോക്ടർമാർ നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്നുണ്ട്. ഭാര്യ മറിയാമ്മ ഉമ്മൻ, മക്കളായ ചാണ്ടിഉമ്മൻ, മറിയ ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരാണ് അദ്ദേഹത്തിനൊപ്പമുള്ളത്.