പവർബ്രോക്കർ കാലം കഴിഞ്ഞു :മുഖ്യമന്ത്രി

Wednesday 01 March 2023 12:00 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ ഇടനാഴിയിൽ ഒരു പവർ ബ്രോക്കറെയും കാണാനാവില്ലെന്നും അതെല്ലാം 2016 ഓടെ അവസാനിച്ചെന്നും മുഖ്യമന്ത്രി പിണറായിവിജയൻ. ധനാഭ്യർത്ഥന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉന്നയിച്ച ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഴയ ചില ഓർമവച്ചാകും പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞത്. ഒരു പവർ ബ്രോക്കർക്കും കാര്യങ്ങൾ നേടിയെടുക്കാനാവില്ല. മെരിറ്റിനാണ് പ്രാധാന്യം . സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഇടനിലക്കാർ വേണ്ട, അതിനുശേഷിയുള്ള ഉദ്യോഗസ്ഥരുണ്ട് .

സമൂഹത്തിലെ ചെറ്റത്തരം ഭരണത്തെ ബാധിക്കാതിരിക്കാൻ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് തങ്ങൾക്ക് കേടുപാട് പറ്റാത്തതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പൊലീസിൽ എല്ലാക്കാലത്തും ക്രിമിനലുകളുണ്ട്. ചിലർ പുറത്തായി. ചിലർ പുറത്തേക്കുള്ള വഴിയിലാണ്. അവരുടെ സ്വൈരവിഹാരം അവസാനിപ്പിക്കും. തില്ലങ്കേരി എന്ന് കേൾക്കുമ്പോൾ രക്തസാക്ഷിത്വപട്ടികയിലെ ഇടമായിട്ടാണ് ഓർമ്മവരുന്നത്. അവിടെ ഏതെങ്കിലും ഗുണ്ടയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ഫലപ്രദമായി പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ് സി.ബി.ഐക്ക് വിടണമെന്ന് പറഞ്ഞാൽ അതംഗീകരിക്കാനാകില്ല. അത് ചോദ്യം ചെയ്യേണ്ടതുണ്ട്. നിയമപരമായി ചോദ്യം ചെയ്യാൻ പ്രാപ്തരായ വക്കീലൻമാരെ നിയമിക്കുമ്പോൾ അവർക്ക് പ്രതിഫലം കൊടുക്കേണ്ടിവരും. അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്ന കേസിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. മധുവിനെ കൊലപ്പെടുത്തിയവർക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കും. കോഴിക്കോട് മരിച്ച വിശ്വനാഥന്റെ കാര്യത്തിലും ഫലപ്രദമായ നടപടിയാണ് കൈക്കൊണ്ടത്. ജയിലുകളിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ ഒരു വിട്ടുവീഴ്ചയും കാട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ​ർ​ക്കാ​ർ​ ​സ​ഞ്ച​രി​ക്കു​ന്ന​ത്ശ​രി​യാ​യ​ ​പാ​ള​ത്തി​ൽ​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​സ​ഞ്ച​രി​ക്കു​ന്ന​ത് ​ശ​രി​യാ​യ​ ​പാ​ള​ത്തി​ലാ​ണെ​ന്നും​ ​ഒ​രു​ ​പാ​ളം​ ​തെ​റ്ര​ലു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും​ ​ധ​നാ​ഭ്യ​ർ​ത്ഥ്യ​ന​ ​ച​ർ​ച്ച​യ്ക്കു​ ​മ​റു​പ​ടി​യാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്നു​ ​ധ​ന​സ​ഹാ​യ​ത്തി​നാ​യി​ ​ല​ഭി​ച്ച​ ​ഏ​താ​നും​ ​അ​പേ​ക്ഷ​ക​ൾ​ ​സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ ​ചി​ല​ ​സം​ശ​യ​ങ്ങ​ൾ​ ​ഉ​യ​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​ൻ​ ​വി​ജി​ല​ൻ​സ് ​ഡ​യ​റ​ക്ട​ർ​ക്കു​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ജി​ല്ലാ​ക​ള​ക്ട​റേ​റ്റു​ക​ളി​ൽ​ ​വി​ജി​ല​ൻ​സ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ട്. ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​ ​നി​ന്ന് ​അ​ന​ർ​ഹ​ർ​ക്ക് ​ധ​ന​സ​ഹാ​യം​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ശ്ര​മി​ച്ച​വ​ർ​ക്കും​ ​അ​തി​നു​ ​കൂ​ട്ടു​നി​ന്ന​വ​ർ​ക്കു​മെ​തി​രെ​ ​ഒ​രു​ ​ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​തെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും. ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​ ​നി​ന്ന് ​വേ​ഗ​ത്തി​ൽ​ ​സ​ഹാ​യം​ ​അ​നു​വ​ദി​ക്കാ​ൻ​ ​ഓ​ൺ​ലൈ​ൻ​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തു​ ​മു​ത​ൽ​ ​ധ​ന​സ​ഹാ​യം​ ​അ​നു​വ​ദി​ക്കു​ന്ന​തു​വ​രെ​യു​ള്ള​ ​എ​ല്ലാ​ ​ന​ട​പ​ടി​ക​ളും​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​യാ​ണ്.​ ​സ​ഹാ​യ​ധ​നം​ ​ഗു​ണ​ഭോ​ക്താ​വി​ന്റെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​നേ​രി​ട്ടാ​ണ് ​കൈ​മാ​റു​ന്ന​ത്.​ ​സ​ങ്കീ​ർ​ണ്ണ​മാ​യ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​ല​ഘൂ​ക​രി​ച്ചും​ ​വി​വി​ധ​ ​ത​ല​ങ്ങ​ളി​ൽ​ ​അ​നു​വ​ദി​ക്കാ​വു​ന്ന​ ​ധ​ന​സ​ഹാ​യ​ത്തി​ന്റെ​ ​തു​ക​ ​ഉ​യ​ർ​ത്തി​യും​ ​ഗു​ണ​ഭോ​ക്താ​വി​ന്റെ​ ​വ​രു​മാ​ന​പ​രി​ധി​ ​വ​ർ​ദ്ധി​പ്പി​ച്ചും​ ​അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ​സ​ഹാ​യ​മെ​ത്തി​ക്കാ​ൻ​ ​ക​ഴി​യു​ന്നു​ണ്ട്. 2016​ ​ജൂ​ൺ​ ​മു​ത​ൽ​ 2021​ ​മേ​യ് ​വ​രെ​ 6,82,569​ ​അ​പേ​ക്ഷ​ക​ളി​ൽ​ 918.95​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​ ​ദു​രി​താ​ശ്വാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​സം​ഭാ​വ​ന​യാ​യി​ ​ആ​കെ​ 4970.29​ ​കോ​ടി​ ​രൂ​പ​ ​ല​ഭി​ച്ചു.​ ​ഇ​തി​ൽ​ 4627.64​ ​കോ​ടി​ ​ഇ​തി​ന​കം​ ​ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്.​ ​ഓ​ഖി​ ​ദു​ര​ന്ത​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സം​ഭാ​വ​ന​യാ​യി​ 108.59​ ​കോ​ടി​ ​ല​ഭി​ച്ച​പ്പോ​ൾ​ 119.34​ ​കോ​ടി​ ​ചെ​ല​വാ​യി​ട്ടു​ണ്ട്.​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സം​ഭാ​വ​ന​യാ​യി​ 1029.01​ ​കോ​ടി​ ​ല​ഭി​ച്ച​തി​ൽ​ 1028.06​ ​കോ​ടി​ ​ചെ​ല​വ​ഴി​ച്ചു. ഈ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​ശേ​ഷം​ 2023​ ​ജ​നു​വ​രി​ 31​ ​വ​രെ​ 2,46,522​ ​അ​പേ​ക്ഷ​ക​ളി​ൽ​ 462.62​ ​കോ​ടി​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.​ ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ ​സ​ഭ​ ​പാ​സാ​ക്കി.

കേ​ന്ദ്ര​ഏ​ജ​ൻ​സി സ്വ​ർ​ണ​ക്ക​ട​ത്ത് ​അ​ന്വേ​ഷി​ക്കാൻ

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജ്യ​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യെ​ ​ബാ​ധി​ക്കു​ന്ന​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​അ​ന്വേ​ഷി​ക്കാ​നാ​ണ് ​കേ​ന്ദ്ര​ഏ​ജ​ൻ​സി​ക​ളെ​ ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​ക​ത്ത​യ​ച്ച് ​വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​സ്വ​ർ​ണ​ക്ക​ട​ത്തി​നു​ ​പി​ന്നി​ൽ​ ​ഏ​തൊ​ക്കെ​ ​ശ​ക്തി​ക​ളാ​ണെ​ന്ന് ​ആ​രം​ഭ​ഘ​ട്ട​ത്തി​ൽ​ ​ത​ന്നെ​ ​അ​റി​യാ​നാ​യി​രു​ന്നു​ ​ശ്ര​മി​ച്ച​ത്.​ ​രാ​ജ്യ​ത്തി​ന് ​പു​റ​ത്ത് ​ബ​ന്ധ​മു​ള്ള​ ​കേ​സ് ​സം​സ്ഥാ​ന​ത്തി​ന് ​അ​ന്വേ​ഷി​ക്കാ​നാ​വി​ല്ല.​ ​അ​ധി​കാ​രം​ ​കേ​ന്ദ്ര​ഏ​ജ​ൻ​സി​ക​ൾ​ക്കാ​ണ്. ലൈ​ഫ് ​കോ​ഴ​ ​രാ​ജ്യ​ത്തി​ന​ക​ത്തും​ ​പു​റ​ത്തും​ ​ബ​ന്ധ​മു​ള്ള​ ​കേ​സാ​യ​തി​നാ​ലാ​ണ് ​സി.​ബി.​ഐ​യ്ക്ക് ​കോ​ൺ​ഗ്ര​സ് ​പ​രാ​തി​ ​ന​ൽ​കി​യ​തെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി​ ​സ​തീ​ശ​ൻ​ ​തി​രി​ച്ച​ടി​ച്ചു.​ ​വി​ജി​ല​ൻ​സി​ന് ​അ​ന്വേ​ഷി​ക്കാ​നാ​വി​ല്ല.​ ​സി.​ബി.​ഐ​ ​വ​രാ​തി​രി​ക്കാ​നാ​ണ് ​വി​ജി​ല​ൻ​സി​നെ​ക്കൊ​ണ്ട് ​കേ​സെ​ടു​പ്പി​ച്ച​ത്.