പന്നതാവടി ; കുരമ്പാലയിൽ കാലം മാറിയ കോലങ്ങൾ

Wednesday 01 March 2023 12:32 AM IST
കുരമ്പാലയിൽ എത്തിയ പന്നതാവടി

പന്തളം: വിനോദരൂപങ്ങളിൽ വ്യത്യസ്തത പുലർത്തുന്ന പടയണിക്കരയാണ് കുരമ്പാല. ഒട്ടനവധി വിനോദരൂപങ്ങളാണ് ഓരോ ദിവസവും കളത്തിലെത്തി കാണികളുടെ മനം കീഴടക്കുന്നത്. വിനോദം എന്ന വാക്ക് അതിന്റെ ഏറ്റവും വലിയ തലത്തിൽ പടയണിയിൽ രൂപം കൊള്ളുന്നതും കുരമ്പാലയിൽ തന്നെ. പടയണിയിൽ ഏറ്റവും പ്രാധാന്യം ഉള്ള ഒന്നാണ് താവടി. നേർതാവടി കളത്തിൽ എത്തുമ്പോൾ അതിനെ പരിഹസിച്ച് പന്നതാവടി ഇറങ്ങും. നേർതാവടിയുടെ ചുവടുകളെ പരിഹസിച്ചെത്തുന്ന പന്നതാവടി കാലങ്ങൾ മാറുന്നതനുസരിച്ച് പുതുമയോടെ ആണ് ഇപ്പോൾ കളത്തിലെത്തുന്നത്. വിദേശിയരും പൊട്ടാഷ് പൊട്ടുന്ന തോക്കുമായി എത്തുന്നവരും കാണികളുടെ അടുത്ത് സെൽഫി എടുക്കുന്നവരുമുണ്ട് ആ കൂട്ടത്തിൽ. ഇന്നലെ ചെറ്റമാടനും സുന്ദരയക്ഷിയും കളത്തിൽ എത്തി തുള്ളിയുറഞ്ഞത് വ്യത്യസ്ത കാഴ്ചയായി. ഇന്ന് 51 പച്ചപാളയിൽ തീർക്കുന്ന കാലയക്ഷി കളത്തിൽ എത്തും.