കുർമ്മി ക്ഷത്രിയ മഹാസഭ ദേശീയ സമ്മേളനം റായ്‌പൂരിൽ

Wednesday 01 March 2023 1:32 AM IST
അഖില ഭാരതീയ കുർമ്മി ക്ഷത്രിയ മഹാസഭയുടെ സംസ്ഥാന നേതൃയോഗം കൊച്ചിയിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ: ഉത്തം പ്രകാശ് സിഗ് ഉദ്ഘാടനം ചെയ്യുന്നു. കെ. വിശ്വനാഥൻ ദേവേന്ദ്രൻ, ഇ. ശിവകുമാർ ദേവേന്ദ്രൻ, തിരുമുഖമല്ലർ ഉമേഷ് ബാബു തുടങ്ങിയവർ സമീപം

കൊച്ചി: അഖില ഭാരതീയ കുർമ്മി ക്ഷത്രിയ മഹാസഭ ദേശീയ സമ്മേളനം ഏപ്രിൽ 8, 9 തീയതികളിൽ ഛത്തീസ്ഗഡിലെ റായ്പൂരിൽ നടക്കും. കേരളത്തിൽ നിന്നും 500 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ മട്ടാഞ്ചേരിയിൽ ചേർന്ന സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. ഉത്തം പ്രകാശ് സിംഗ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇ. ശിവകുമാർ ദേവേന്ദ്രൻ അദ്ധ്യക്ഷനായി. തിരുമുഖമല്ലർ, കെ.വിശ്വനാഥൻ ദേവേന്ദ്രൻ, കെ.എസ്. അഭിലാഷ്, ഉമേഷ് ബാബു, അനിൽ കോരങ്ങാട്ട്, മഞ്ജുഷ എം, ഓലയിൽ ജി. ചന്ദ്രൻ, പ്രതാപൻ അന്നമനട, ബാബു അമരാവതി, പ്രശോഭ് പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.