ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ അഭിമുഖം

Wednesday 01 March 2023 12:35 AM IST

ചെന്നീർക്കര : ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തി​ൽ കരാർ അടിസ്ഥാനത്തിൽ പ്രൈമറി ടീച്ചർ, ഇൻസ്ട്രക്ടർ (മലയാളം, കമ്പ്യൂട്ടർ, യോഗ, സ്‌പോർട്‌സ്, ആർട്ട്, വർക്ക് എക്‌സ്പീരിയൻസ് മ്യൂസിക്) നേഴ്‌സ്, കൗൺസിലർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, ടി.ജി.ടി (ഹിന്ദി, ഇംഗ്ലീഷ്, സയൻസ്, സോഷ്യൽ സയൻസ്, സംസ്‌കൃതം, മാത്സ് ) പിജിടി (ഹിന്ദി, മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ്) തസ്തികകളിൽ നിയമനം നടത്തുന്നതിന് പാനൽ തയ്യാറാക്കുന്നതിനുളള അഭിമുഖം എട്ട്, 10 തീയതികളിൽ നടക്കും. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുളളവർ അന്നേ ദിവസം രാവിലെ 8.30 നും 9.30 നും ഇടയിൽ രജിസ്‌ട്രേഷൻ നടത്തണം. വെബ് സൈറ്റ് : www.chenneerkara.kvs.ac.in.
ഫോൺ : 0468 2256000.

Advertisement
Advertisement