പ്രിന്റ് ആൻഡ് ബിയോണ്ട് സമാപിച്ചു
Wednesday 01 March 2023 1:34 AM IST
കൊച്ചി: കേരള മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷൻ (കെ.എം.പി.എ.) സംഘടിപ്പിച്ച പ്രിന്റ് ആൻഡ് ബിയോണ്ട് ദേശീയ സെമിനാർ പ്ലാനിംഗ് ബോർഡ് അംഗവും സഫാരി ടി.വി മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. പ്രഗതി ഓഫ്‌സെറ്റ് ചെയർമാൻ നരേന്ദ്ര പരുചുരി മുഖ്യപ്രഭാഷണം നടത്തി. രാജു എൻ. കുട്ടി ആമുഖപ്രസംഗം നടത്തി. കെ.എം.പി.എ. പ്രസിഡന്റ് ലൂയിസ് ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ദീൻബന്ധു ഛോട്ടുറാം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. രാജേന്ദ്രകുമാർ അനായത്ത്, മനു ചൗധരി, കെ. സെൽവകുമാർ, രാമു രാമനാഥൻ, ജി വേണുഗോപാൽ എന്നിവർ സംസാരിച്ചു.