കോൺഗ്രസ് ഭവന സന്ദർശനം
Wednesday 01 March 2023 12:39 AM IST
പത്തനംതിട്ട : പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ ബൂത്ത് തലങ്ങളിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാലിന് ജില്ലയിലെ എല്ലാ ബൂത്തുകളിലും ഭവന സന്ദർശനം നടത്തും. കെ.പി.സി.സി ഫണ്ടുശേഖരണവും ലഘുലേഖാ വിതരണവും ഇതോടൊപ്പം നടത്തുമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ പറഞ്ഞു. ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ ബൂത്തായ തിരുവല്ല നിയോജക മണ്ഡലത്തിലെ കടപ്ര 186ാം നമ്പർ ബൂത്തിൽ നടക്കും. 15ന് ഭാരത്‌ജോഡോ യാത്രയുടെ തുടർച്ചയായ ഹാഥ്‌സേ ഹാഥ് ജോഡോ അഭിയാൻ പദയാത്ര ജില്ലയിലെ 1078 ബൂത്തുകളിലും നടക്കും.