ജെകോം എൽ കാലിക്കറ്റ് 1.0 ടേബിൾ ഭാരവാഹികൾ

Wednesday 01 March 2023 12:44 AM IST
ജേകോം എൽ കാലിക്കറ്റ് 1.0 യുടെ മികച്ച യുവ സംരഭകനുള്ള അവാർഡ് ഫിൻ സെപ് ഫിനാൻഷ്യൽ സൂപ്പർമാർക്കറ്റ് എം.ഡി. Jc.രതീഷ് കുമാർ ഇ .ബി, വി.കെ.സി റസാഖിൽ നിന്നും ഏറ്റുവാങ്ങുന്നു

കോഴിക്കോട്: ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ബിസിനസ് പ്ലാറ്റ്ഫോമായ ജെകോം എൽ കാലിക്കറ്റ് 1.0 ടേബിൾ ഭാരവാഹികളായി മുഹമ്മദ് അസ്‌ലം.വി (ചെയർമാൻ), സലാം പയോറ (സെക്രട്ടറി), ശ്രുതി കൃഷ്ണ നായർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വി.കെ.സി ഗ്രൂപ്പ് എം.ഡി വി.കെ.സി റസാഖ് മുഖ്യാതിഥിയായി. മികച്ച യുവ സംരംഭകനുള്ള അവാർഡ് ഫിൻ സെപ് ഫിനാൻഷ്യൽ സൂപ്പർമാർക്കറ്റ് എം.ഡി.രതീഷ് കുമാർ ഇ.ബിക്ക് സമ്മാനിച്ചു. മികച്ച വനിത യുവ സംരംഭകയ്ക്കുള്ള അവാർഡ് കേവ്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി.എച്ച്.ജി.എഫ് സുഭിഷ മധുവിന് മെറാൾഡ ജുവലേഴ്സ് എം.ഡി ഇ.അബ്ദുൾ ജലീൽ സമ്മാനിച്ചു. ജെ.സി.ഐ നാഷണൽ പ്രോഗ്രാം ഡയറക്ടർ പി.പി.രാകേഷ് മേനോൻ, മെർമെർ ഇറ്റാലിയ എം.ഡി സക്കീർ ഹുസൈൻ കെ.വി, യൂട്യൂബർ അശ്വൽ പുത്രൻ, മുൻ ജേ.സി.ഐ പ്രസിഡന്റ് പി.പി.പി.വേണുഗോപാൽ, ജേ കോം മുൻ ചെയർമാൻ സ്വീറ്റി രാജീവ് , വരുൺ ഗോവിന്ദ് പുത്തൂർ എന്നിവർ പങ്കെടുത്തു. വൈശാഖ് കെ.എസ് നന്ദി പറഞ്ഞു.