തപാൽ പെൻഷൻ അദാലത്ത് 17ന്

Tuesday 28 February 2023 10:59 PM IST

തിരുവനന്തപുരം: തപാൽ വകുപ്പിലെ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കുമായി 17ന് വീഡിയോ കോൺഫറൻസിലൂടെ അദാലത്ത് നടത്തുമെന്ന് കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു.പരാതികൾ സ്കാൻ ചെയ്ത് 9ന് മുമ്പ് ഇ.മെയിൽ ചെയ്യണം.തെക്കൻമേഖലയിലുള്ളവർ aoco.keralapost@gmail.com ലും മദ്ധ്യമേഖലയിലുളളവർ aocr.keralapost@gmail.com ലും വടക്കൻ മേഖലയിലുള്ളവർ sraonr.keralapost@gmail.com ലുമാണ് പരാതികളയക്കേണ്ടത്.