100 കോടി കേന്ദ്രം തരാനുണ്ട്: സജി ചെറിയാൻ

Wednesday 01 March 2023 1:07 AM IST

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കുള്ള സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ നാല് വർഷത്തെ കേന്ദ്ര വിഹിതമായി 100 കോടി രൂപ ലഭിക്കാനുണ്ടെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. 1.83 ലക്ഷം ഗുണഭോക്താക്കൾക്കായി ഈ വർഷം 26 കോടിയാണ് നൽകേണ്ടതെന്നും ദലീമ, തോട്ടത്തിൽ രവീന്ദ്രൻ ടി.ഐ.മധുസൂദനൻ, പി.നന്ദകുമാർ എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.

സാമ്പത്തിക പരിമിതി ഉണ്ടായിട്ടും കഴിഞ്ഞ മൂന്ന് വർഷവും സംസ്ഥാനത്തിന്റെ വിഹിതം നൽകി. കേന്ദ്രത്തിന്റെ നിലപാടിനെതിരെ മത്സ്യത്തൊഴിലാളികൾ സമരം ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതിയായ പുനർഗേഹം പദ്ധതിയിലൂടെ ഫ്ളാറ്റുകൾ നൽകുന്നതിന് പണം ഉണ്ടെങ്കിലും സ്ഥലം കിട്ടാത്ത പ്രശ്നമുണ്ട്. ഇതുവരെ 5495 മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസം ഉറപ്പാക്കി.