സ്വത്ത് വിവരം: സമയപരിധി നീട്ടി

Wednesday 01 March 2023 1:11 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം എന്നീ വകുപ്പുകളിലെ ഓഫീസ് അറ്റൻഡന്റ് മുതൽ സ്‌പെഷ്യൽ സെക്രട്ടറി വരെയുള്ള (ഡെപ്യൂട്ടേഷനിൽ തുടരുന്നവരുൾപ്പെടെ) ജീവനക്കാരുടെ 2022ലെ വാർഷിക സ്വത്തു വിവര പത്രിക ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് ഒൻപതു വരെ ദീർഘിപ്പിച്ചു. 2022ലെ പത്രികാ സമർപ്പണത്തിനായി ഇനി അവസരം അനുവദിക്കുന്നതല്ല.