ക്ഷീരകർഷകരുടെ ധർണ

Wednesday 01 March 2023 12:12 AM IST
ബാങ്കിന് മുന്നിൽ ക്ഷീരകർഷകർ നടത്തിയ കൂട്ടധർണ

തിരുവല്ല: ക്ഷീര കർഷകർക്ക് ആഴ്ചാവസാനം ലഭിക്കേണ്ട പാലിന്റെ വില കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മേപ്രാൽ എസ്.ബി.ഐയ്ക്ക് മുന്നിൽ ധർണ നടത്തി. തുടർന്ന് ക്ഷീരകർഷക പ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റ് , ബാങ്ക് മാനേജർ എന്നിവരുമായി നടത്തിയ ചർച്ചയിൽ പരിഹാരമായി. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് ചെറിയാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഷൈജു എം.സി, ജയ ഏബ്രഹാം, സൂസൻ വറുഗീസ്, വിഷ്ണു നമ്പൂതിരി, മുൻ പഞ്ചായത്ത് മെമ്പർമാരായ രാജൻ വറുഗീസ്, സി.കെ.പൊന്നപ്പൻ, സംഘം സെക്രട്ടറി മാത്തൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.