പ്രതിപക്ഷ കടന്നാക്രമണം; ലൈഫിൽ സർക്കാർ പ്രതിരോധത്തിൽ

Wednesday 01 March 2023 4:16 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ലൈ​ഫ് ​മി​ഷ​ൻ​ ​കോ​ഴ​ക്കേ​സി​ൽ​ ​അ​പ്ര​തീ​ക്ഷി​ത​വും,​അ​സാ​ധാ​ര​ണ​മാംവി​ധം​ ​പ്ര​തി​പ​ക്ഷം​ ​ഇ​ന്ന​ലെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ന​ട​ത്തി​യ​ ​ക​ട​ന്നാ​ക്ര​മ​ണം​ ​സ​ർ​ക്കാ​രി​നെ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. മു​ഖ്യ​മ​ന്ത്രി​ക്കും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​നു​മെ​തി​രെ​ ​നേ​രി​ട്ടു​ള്ള​ ​ആ​രോ​പ​ണ​വു​മാ​യി​ ​ഭ​ര​ണ​പ​ക്ഷ​ത്തെ​ ​പ്ര​കോ​പി​പ്പി​ച്ച​ത് ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ന് ​നോ​ട്ടീ​സ് ​ന​ൽ​കി​ ​സം​സാ​രി​ച്ച​ ​കോ​ൺ​ഗ്ര​സ് ​അം​ഗം​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​നാ​ണ്.​ ​ലൈ​ഫ് ​മി​ഷ​ൻ​ ​കോ​ഴ​ക്കേ​സി​ൽ​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ഡി​ഷ​ണ​ൽ​ ​പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ ​സി.​എം.​ ​ര​വീ​ന്ദ്ര​നെ​ ​ചോ​ദ്യം​ ​ചെ​യ്യാ​നി​രി​ക്കെ​യു​ണ്ടാ​യ​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യാ​ക്ര​മ​ണം​ ​സി.​പി.​എ​മ്മി​നും​ ​ഭ​ര​ണ​മു​ന്ന​ണി​ക്കും​ ​അ​ലോ​സ​ര​മാ​യി. ലൈ​ഫ് ​മി​ഷ​ൻ​ ​ഇ​ട​പാ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നേ​ര​ത്തേ​ ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷം​ ​ആ​രോ​പ​ണ​മു​യ​ർ​ത്തി​യ​പ്പോ​ഴെ​ല്ലാം​ ​ശ​ക്ത​മാ​യ​ ​മ​റു​പ​ടി​യി​ലൂ​ടെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ്ര​തി​രോ​ധം​ ​തീ​ർ​ത്തി​രു​ന്നു.​ ​'​ഈ​ ​കൈ​ക​ൾ​ ​ശു​ദ്ധ​മാ​യ​ത് ​കൊ​ണ്ടു​ത​ന്നെ​യാ​ണ് ​ശു​ദ്ധ​മാ​ണെ​ന്ന് ​പ​റ​യു​ന്ന​ത്"​ ​എ​ന്ന് ​ശ​ബ്ദ​മു​യ​ർ​ത്തി,​​​ ​കൈ​ക​ളു​യ​ർ​ത്തി​ക്കാ​ട്ടി​ ​മു​ഖ്യ​മ​ന്ത്രി​ ​അന്ന് ​പ​റ​ഞ്ഞ​ത് ​പ്ര​തി​പ​ക്ഷ​ത്തെ​ ​ഇ​രു​ത്താ​ൻ​ ​പോ​ന്ന​താ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഇ​ന്ന​ലെ​ ​ആ​ദ്യ​മേ​ ​ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ ​പ്ര​തി​പ​ക്ഷ​ത്തി​ന് ​മു​ന്നി​ൽ​ ​നി​യ​ന്ത്ര​ണം​ ​വി​ടു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യെ​യാ​ണ് ​ക​ണ്ട​ത്. കേ​സി​ൽ​ ​ഇ.​ഡി​ ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​റി​മാ​ൻ​ഡ് ​റി​പ്പോ​ർ​ട്ടും​ ​പ്ര​തി​ ​എം.​ ​ശി​വ​ശ​ങ്ക​റി​ന്റെ​ ​വാ​ട്സാ​പ്പ് ​ചാ​റ്റു​മ​ട​ക്കം​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ൻ​ ​ഉ​ദ്ധ​രി​ച്ച​ത് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​രോ​ഷം​ ​ആ​ളി​ക്ക​ത്തി​ക്കാ​നി​ട​യാ​ക്കി.​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഏ​റ്റ​വും​ ​പി​ൻ​ബെ​ഞ്ചു​കാ​ര​നാ​യ​ ​പു​തു​മു​ഖ​ ​അം​ഗം​ ​കു​ഴ​ൽ​നാ​ട​ന് ​പ​ല​ ​ത​വ​ണ​ ​എ​ഴു​ന്നേ​റ്റ് ​മ​റു​പ​ടി​ ​ന​ൽ​കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഒ​രു​മ്പെ​ടു​ന്ന​ ​കാ​ഴ്ച​യും​ ​അ​സാ​ധാ​ര​ണ​മാ​യി.​ ​പ്ര​തി​പ​ക്ഷ​ ​നീ​ക്ക​ത്തി​ൽ​ ​ഭ​ര​ണ​പ​ക്ഷ​മാ​കെ​ ​പ​ക​ച്ചു​പോ​യെ​ന്ന് ​വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു​ ​സ​ഭ​യി​ലെ​ ​രം​ഗ​ങ്ങ​ൾ.​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പി​ന്നാ​ലെ​ ​ഭ​ര​ണ​പ​ക്ഷ​മാ​കെ​ ​എ​ഴു​ന്നേ​റ്റ് ​പ്ര​തി​പ​ക്ഷ​ത്തി​ന് ​നേ​രെ​ ​ക​യ​ർ​ത്ത​തോ​ടെ​ ​സ​ഭ​ ​സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി.​ ​പ്ര​കോ​പ​ന​ത്തി​ൽ​ ​കൂ​സാ​തെ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​വെ​ല്ലു​വി​ളി​ക്കു​ന്ന​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​നെ​യാ​ണ് ​സ​ഭ​ ​ക​ണ്ട​ത്.

ഇടപെടാതെ സ്പീക്കർ;

അതൃപ്തിയിൽ മുഖ്യമന്ത്രി

ബഹളത്തെ തുടർന്ന് ഇടയ്ക്ക് സഭ സ്പീക്കർക്ക് നിറുത്തിവയ്ക്കേണ്ടി വന്നു. പ്രതിപക്ഷത്തിന്റെ പ്രകോപനപരമായ പരാമർശങ്ങളിൽ ഇടപെടാത്ത സ്പീക്കർ എ.എൻ. ഷംസീറിന്റെ സമീപനത്തിലും മുഖ്യമന്ത്രിക്ക് നീരസമുള്ള സൂചനയുണ്ട്. "എന്തും പറയാൻ തനിക്ക് അവകാശമുണ്ടെന്ന മട്ടിൽ ചട്ടവിരുദ്ധമായി അംഗം ഇവിടെ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത് അങ്ങും കേൾക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്"- ഒരുവേള സ്പീക്കറെ നോക്കി മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സഭ നിറുത്തിവച്ച ശേഷം പുനരാരംഭിച്ചപ്പോൾ മുഖ്യമന്ത്രി അതൃപ്തി പ്രകടമാക്കിയിട്ടും മാത്യു കുഴൽനാടൻ സംസാരിക്കുന്നതിൽ സ്പീക്കർ ഇടപെടാതിരുന്നതിലുള്ള അതൃപ്തിയാണ് മുഖ്യമന്ത്രി പ്രകടമാക്കിയതെന്നാണ് വ്യാഖ്യാനം.