ഏപ്രിൽ 5വരെ അപേക്ഷിക്കാം
Wednesday 01 March 2023 12:33 AM IST
തിരുവനന്തപുരം: കേരള സർവകലാശാല നിയമ വകുപ്പിന് കീഴിൽ നടത്തിവരുന്ന പി ജി ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് കോഴ്സിൽ പ്രവേശനത്തിന് ഏപ്രിൽ 5വരെ അപേക്ഷിക്കാം. ഫോൺ- 0471 - 2308936, ഇ-മെയിൽ officekulaw@ gmail.com
അഞ്ചാം സെമസ്റ്റർ ബി.പി.എ (മൃദംഗം) ഡിസംബർ 2022 പ്രാക്ടിക്കൽ പരീക്ഷ 8 മുതൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ രാവിലെ 10 മുതൽ നടത്തും.
അഞ്ചാം സെമസ്റ്റർ ബി.പി.എ (വയലിൻ) ഡിസംബർ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 13 മുതൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും
മാർച്ചിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷകൾക്ക് പിഴ കൂടാതെ 7 വരെയും, 150 രൂപ പിഴയോടെ 10 വരെയും, 400 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.