കാർഷിക വികസനത്തിന് 22.50 കോടി
Wednesday 01 March 2023 12:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക വികസനത്തിന് 22.50 കോടി രൂപയുടെ സഹകരണപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഏഴിനങ്ങളിലായാണിത് വിനിയോഗിക്കുക. പ്രാഥമിക സംഘങ്ങൾ വഴിയുള്ള കൃഷിവികസനത്തിന് 5.50 കോടി, കാർഷിക വായ്പാസൗകര്യം മെച്ചപ്പെടുത്താൻ 2.50 കോടി, സംസ്ക്കരണം, വിപണനം എന്നിവ വികസിപ്പിക്കാൻ 2.50കോടി, ഗ്രാമീണ മാർക്കറ്റുകൾ പ്രോത്സാഹിപ്പിക്കാൻ 1.10 കോടി, തൊഴിലസവരങ്ങളുണ്ടാക്കാനും സ്റ്റാർട്ടപ്പിനും 5 കോടി, വിപണിയിലിടപെടാൻ 5കോടി , കർഷക സേവന കേന്ദ്രത്തിന് 0.90 കോടി എന്നിങ്ങിനെയാണ് തുക വിനിയോഗിക്കുക.