കൊല്ലം കോർപ്പറേഷൻ തൊഴിൽ മേള

Wednesday 01 March 2023 12:43 AM IST

കൊല്ലം: കൊല്ലം കോർപ്പറേഷൻ കേരള നോളഡ്‌ജ് ഇക്കോണമി മിഷന്റെയും, കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രത്യേക കൗണ്ടറുകളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, വിവിധ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്താം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 3 സെറ്റ് ബയോഡേറ്റാ എന്നിവ സഹിതം നേരിട്ട് എത്തണം.തൊഴിൽ മേളയിൽ വൻകിട ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, സംരഭകർ, വിദ്യാഭ്യാസ,ആരോഗ്യ, ബാങ്കിംഗ്, ഐ.ടി, ടൂറിസം ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിലെ 50ൽ പരം തൊഴിൽ ദാതാക്കൾ പങ്കെടുക്കും.കോർപ്പറേഷനിലെ 55 ഡിവിഷനുകളിലായി തൊഴിൽ സഭ പൂർത്തീകരിച്ച് കഴിഞ്ഞപ്പോൾ ഏകദേശം 70000 തൊഴിൽ അന്വേഷകരാണ് നഗരസഭയിൽ ഡി.ഡബ്ളിയു.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. കൂടാതെ കുടുംബശ്രീ എൻ.യു.എൽ.എം, ഒപ്പം കാമ്പയിനിന്റെ ഭാഗമായും ആയിരക്കണക്കിന് ആളുകൾ വിവിധ തൊഴിലുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ പരമാവധി പേർക്ക് തൊഴിൽ നൽകുകയാണ് കോർപ്പറേഷന്റെ ലക്ഷ്യം.

Advertisement
Advertisement