സ്വകാര്യ ബസ് ഉടമകളുടെ കൂട്ട ധർണ
കൊല്ലം: സംസ്ഥാന സർക്കാർ സ്വകാര്യ ബസുകൾക്കെതിരെ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതായി ആരോപിച്ച് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ബസുടമകൾ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്നതായും വ്യവസായം സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോ.പ്രസിഡന്റ് എം.ഡി.രവി, സെൻട്രൽ കമ്മിറ്റി അംഗം വി.ബാലചന്ദ്രൻ പിള്ള, വൈസ് പ്രസിഡന്റുമാരായ കുമ്പളത്ത് രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ മഞ്ചുദാസ്, എ.നിസാറുദ്ദീൻ, ട്രഷറർ വി.ശശിധരൻ പിള്ള, കരുനാഗപ്പള്ളി യൂണിറ്റ് സെക്രട്ടറി അഷ്റഫ് എന്നിവർ സംസാരിച്ചു.