കാസർകോട് ഗവ.കോളേജ് മുൻ പ്രിൻസിപ്പാൾ ദീർഘകാല അവധിയിൽ

Wednesday 01 March 2023 12:25 AM IST
ഡോക്ടർ എം. രമ

കാസർകോട്: എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തെ തുടർന്ന് കാസർകോട് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ എം. രമ ദീർഘകാല അവധിയിൽ പ്രവേശിച്ചു. എസ്.എഫ്.ഐ. അക്രമത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നതിനാണ് മാർച്ച്‌ 31 വരെ അവധിയിൽ പോകുന്നതെന്ന് ഡോക്ടർ എം. രമ പ്രസ്താവനയിൽ പറഞ്ഞു.

പരീക്ഷ അടുത്തിരിക്കുന്ന ഈ സമയത്ത് കുട്ടികളുടെ അദ്ധ്യയന ദിനങ്ങൾ ഇനിയും നഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കേണ്ടതുണ്ടെന്നും സമരത്തിലോ പ്രചരണങ്ങളിലോ ഒരു ധാർമ്മികതയും പുലർത്താത്ത എസ്.എഫ്.ഐ. അവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത എന്റെ വധം നടത്താൻ സമരമാർഗത്തിൽ ആണെന്നും അവർ പറയുന്നു. അർഹമായ ലീവ് പോലും എടുക്കാതെ ജോലി ചെയ്തിരുന്നതിനാൽ എന്റെ അക്കൗണ്ടിൽ ഇഷ്ടം പോലെ ലീവ് ബാക്കിയുണ്ട്. അതുപയോഗിച്ച് തൽക്കാലം വിശ്രമിക്കുകയാണെന്നും അവർ വ്യക്തമാക്കി.

മുൻ പ്രിൻസിപ്പാൾ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ സമരത്തിലാണ്. ഇവർക്കെതിരെ നടപടി എടുക്കണമെന്ന് കോളേജ് പി.ടി.എ കമ്മറ്റിയും പറഞ്ഞിരുന്നു.