കൊല്ലത്തുനിന്ന് ഗവി, കൊച്ചി, കുമരകം യാത്രകൾ

Wednesday 01 March 2023 12:56 AM IST

കൊല്ലം: കെ.എസ്.ആർ.ടി.സി, ബഡ്ജറ്റ് ടൂറിസം സെല്ല്, കൊല്ലം ഡിപ്പോയിൽ നിന്ന് ഗവി, കൊച്ചി, കുമരകം യാത്രകൾ ഒരുക്കുന്നു. ഗവി യാത്ര മാർച്ച് 4ന് രാവിലെ 5ന് പുറപ്പെട്ട് രാത്രി 10.30ന് തിരികെയെത്തും. അഞ്ച് ഡാമുകളിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ച് പാഞ്ചാലിമേട്ടിൽ എത്തുന്ന യാത്രയിൽ എൻട്രി ഫീസ്, ഉച്ചഭക്ഷണം, ബോട്ട് യാത്ര എന്നിവ ഉൾപ്പെടെ 1650 രൂപയാണ് നിരക്ക്. 7ന് രാവിലെ 10ന് ലോ ഫ്ലോർ എ.സി ബസിൽ കൊച്ചിയിലെത്തി, രാത്രി 12.30ന് തിരികെയെത്തുന്ന തരത്തിൽ അഞ്ചുമണിക്കൂർ കപ്പൽ യാത്രയും ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 3500 രൂപയും 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് 1800 രൂപയുമാണ് നിരക്ക്. തത്സമയ സംഗീതം, നൃത്തം, ബുഫേ ഡിന്നർ, മ്യൂസിക് വിത്ത് അപ്പർ ഡക്ക് ഡി.ജെ, കുട്ടികളുടെ കളിസ്ഥലം, വിഷ്വലൈസിംഗ് ഇഫക്ട് എന്നീ സവിശേഷതകളോടെയാണ് കപ്പൽ യാത്ര. 11ന് ആലപ്പുഴ - കുമരകം ഹൗസ് ബോട്ട് യാത്ര. എ.സി ലോഫ്ലോർ ബസിൽ രാവിലെ 6ന് പുറപ്പെട്ട് കുമരകത്തെത്തി. 11 മുതൽ വൈകിട്ട് നാലുവരെ ഹൗസ് ബോട്ട് യാത്ര. ഉച്ചഭക്ഷണം, വെൽക്കം ഡ്രിങ്ക്, ചായ എന്നിവ ഉൾപ്പെടെ 1450 രൂപയാണ് ഒരാളുടെ നിരക്ക്. ഫോൺ: 9496675635, 9447721659.