ദേ​ശ​ര​ക്ഷാ​സം​ഗ​മം സ്വാഗത സംഘം

Wednesday 01 March 2023 1:00 AM IST

കൊല്ലം: പൂർവ സൈ​നി​ക​രെ​യും കു​ടും​ബ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ഈ മാസം അ​വ​സാ​ന​വാ​രം ബി.​ജെ.​പിയുടെ നേ​തൃ​ത്വ​ത്തിൽ കോ​ഴി​ക്കോ​ട് ന​ട​ത്തു​ന്ന ദേ​ശ​ര​ക്ഷാ​സം​ഗ​മത്തിന്റെ ജി​ല്ലാ ത​ല സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ബി.​ജെ.​പി ജി​ല്ലാ കാ​ര്യാ​ല​യ​ത്തിൽ ചേർന്ന യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്റ് സി.ശി​വൻ​കു​ട്ടി ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ജി​ല്ലാ പ്ര​സി​ഡന്റ് ബി.ബി. ഗോ​പ​കു​മാർ അ​ദ്ധ്യ​ക്ഷ​നായി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജി പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റൽ സെ​ക്ര​ട്ട​റി വ​യ​യ്ക്കൽ സോ​മൻ, ജി​ല്ലാ ഇൻ​ചാർ​ജ് ആർ.സു​രേ​ന്ദ്ര​നാ​ഥ്, എ​ക്‌​സ് സർ​വീ​സ് സെൽ ജി​ല്ലാ കൺ​വീ​നർ റി​ട്ട. കേ​ണൽ കെ.കെ.ജോൺ എ​ന്നി​വർ സം​സാ​രി​ച്ചു. ബി.ബി.ഗോ​പ​കു​മാർ ര​ക്ഷാ​ധി​കാ​രി​യും പൂർവ്വ സൈ​നി​ക സേ​വാ പ​രി​ഷ​ത്ത് സം​സ്ഥാ​ന വർ​ക്കിം​ഗ് പ്ര​സി​ഡന്റ് ചെ​യർ​മാ​നു​മാ​യി 101 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. സം​ഗ​മ​ത്തിന്റെ ഭാ​ഗ​മാ​യി സൈ​നി​ക ​സേ​വ​ന​ത്തി​നി​ട​യിൽ വീ​ര​മൃ​ത്യു വ​രി​ച്ച ജി​ല്ല​യി​ലെ സൈ​നി​ക​രു​ടെ ബ​ലി​കു​ടീ​ര​ങ്ങൾ സ​ന്ദർ​ശി​ച്ച് പു​ഷ്​പാർ​ച്ച​ന​യും കു​ടും​ബ​ങ്ങ​ളെ നേ​രിൽ കാ​ണു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.