പിണറായി കിണ്ണം കട്ടവനെപ്പോലെ: കെ.സുധാകരൻ
Wednesday 01 March 2023 1:29 AM IST
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി നല്കിയ മറുപടിയും ശരീരഭാഷയും ശ്രദ്ധിച്ചപ്പോൾ കിണ്ണം കട്ടവനാണെന്നേ തോന്നൂവെന്ന പഴഞ്ചൊല്ലാണ് ഓർമ്മ വന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. പഴയ -പുതിയ പിണറായി വിജയൻ, ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നയാൾ, ഇരട്ടച്ചങ്കൻ തുടങ്ങിയ വിശേഷണങ്ങളെല്ലാം നിയമസഭയിൽ നിന്നിറങ്ങിയോടി. പകരം കൈയോടെ പിടികൂടപ്പെട്ട പ്രതിയുടെ ഭാവപ്രകടനങ്ങളാണ് കണ്ടത്.സഭയിൽ ഒളിച്ചിരിക്കുന്ന അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ പൊക്കാൻ ഇ.ഡി കയറി വരുമോയെന്ന ഭയവും അദ്ദേഹത്തിന്റെ സമനില തെറ്റിച്ചിരിക്കാം.