ബഡ്‌ജറ്റിനെതിരെ ജനകീയ സദസ്

Wednesday 01 March 2023 1:35 AM IST

ശാസ്താംകോട്ട: ശൂരനാട് തെക്ക് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ബഡ്‌ജറ്റിനെതിരെ ജനകീയ സദസ് സംഘടിപ്പിച്ചു. ആയിക്കുന്നം വലിയ വീട്ടിൽ മുക്കിൽ നടത്തിയ ജനസദസ് കെ.പി.സി.സി നിർവാഹക സമതി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൊമ്പിപ്പിള്ളിൽ സന്തോഷ്‌ അദ്ധ്യക്ഷനായി. കോൺഗ്രസ്‌ നേതാക്കളായ എസ്. സുഭാഷ്, എ.മുഹമ്മദ്‌ കുഞ്ഞ്, ആതുക്കാട്ടു രവീന്ദ്രൻപിള്ള, സമീർ യൂസഫ്, പൂകുഞ്ഞ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് കലേഷ്, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ഷെബിൻകബീർ, ഷാഫി ചെമ്മാത്ത്, യൂത്ത് കോഡിനേറ്റർ അഡ്വ. സിനി, അഹർഷ, കെ.എസ്.യു നേതാവ് അൻവർ പാറപ്പുറം,​ പഞ്ചായത്ത് അംഗങ്ങളായ ബിജുരാജൻ, സജി, ഉണ്ണി, ഷീജഎന്നിവർ സംസാരിച്ചു. മംഗലത്ത് ബാബു സ്വാഗതവും സജി നന്ദിയും പറഞ്ഞു.