സാക്ഷരതാ പ്രേരക്മാരെ പുനർവിന്യസിക്കും

Wednesday 01 March 2023 1:37 AM IST

തിരുവനന്തപുരം: വിദഗ്ദ്ധസമിതിയുടെ തീരുമാനപ്രകാരം സാക്ഷരതാ പ്രേരക്മാരെ ഉടൻ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. 1699 വിദ്യാകേന്ദ്രങ്ങളിലായി 1698 സാക്ഷരതാ പ്രേരക്മാരാണുള്ളത്. ഇവരെ പിന്നീട് നാലായി തിരിച്ചു. നോഡൽ പ്രേരക്മാർക്ക് 15000, അസി.പ്രേരക്മാർക്ക് 12,000, തുടർവിദ്യാകേന്ദ്രം പ്രേരക്മാർക്ക് 12,000, അസി.തുടർവിദ്യാകേന്ദ്രം പ്രേരക്മാർക്ക്- 11,500 എന്നിങ്ങനെയാണ് ശമ്പളം. 4.78കോടി ചെലവിട്ട് ഡിസംബർ വരെയുള്ള ഓണറേറിയം കുടിശിക തീർത്തു. സമരം ചെയ്യുന്ന പ്രേരക്മാരെ ഉടൻ ചർച്ചയ്ക്ക് വിളിക്കും.