പോരുവഴിയിൽ ന്യൂസ് പേപ്പർ ചലഞ്ച്
Wednesday 01 March 2023 1:55 AM IST
പോരുവഴി : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിന്റെയും കെയർ സെന്ററിന്റെയും ധനശേഖരണാർത്ഥം പോരുവഴി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്താം നടയിൽ ന്യൂസ് പേപ്പർ ചലഞ്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരിതാബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷംനാദ് അയന്തിയിൽ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കാഞ്ഞിരവിള അജയകുമാർ,കെ.എസ്.യു മുൻസംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി,പെൻഷണേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സച്ചിദാനന്ദൻ, ഷഫീക് അർത്തിയിൽ, ബഷീർ വരിക്കോലി,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ റിയാസ് പറമ്പിൽ, അജ്മൽ അർത്തിയിൽ, അഡ്വ. സിനിവിപിൻ, ഹാരിസ് പുളിവേലിൽ, റംഷാദ്തെങ്ങുംവിള, രസൽറഷീദ്, ഹാരിസ് മുത്താടയ്യാം എന്നിവർ സംസാരിച്ചു.