മെസി ദ ബെസ്റ്റ്!

Wednesday 01 March 2023 4:34 AM IST

ഫിഫയുടെ മികച്ച പുരുഷ താരം മെസി തന്നെ

അലക്സിയ മികച്ച വനിതാ താരം

അവാർഡിൽ അർജന്റീനൻ ആധിപത്യം

പാരീസ്: സർപ്രൈസുകളൊന്നുമുണ്ടായില്ല, പ്രതീക്ഷിച്ചപോലെ തന്നെ കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം അർജന്റീനൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി തന്നെ സ്വന്തമാക്കി. ഫ്രഞ്ച് താരങ്ങളായ കെയ്ലിയൻ എംബാപ്പെ,​ കരിം ബെൻസെമ എന്നിവരെ മറികടന്നാണ് അർജന്റീനയെ 36 വർഷങ്ങൾക്ക് ശേഷം ലോക കിരീടത്തിലേക്ക് നിയിച്ച മെസി കഴിഞ്ഞ വർഷത്തെ മികച്ച താരമായത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബാളും മെസിക്കായിരുന്നു.

2016ൽ ആരംഭിച്ച ഫിഫ ദ ബെസ്റ്റ് പുരസ്കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്. 2019ലാണ് ഇതിന് മുമ്പ് മെസി ഈ പുരസ്കാരം സ്വന്തമാക്കുന്നത്. അതേസമയം കരിയറിൽ ഏഴാം തവണയാണ് മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്കാരം മെസി നേടുന്നത്.

മികച്ച വനിതാ താരമായി തുടർച്ചയായ രണ്ടാം തവണയും ബാഴ്സലോണയുടെ സ്പാനിഷ് മിഡ്ഫീൽഡർ അലക്സിയ പുട്ടെല്ലാസ് തിരഞ്ഞെടുക്കപ്പെട്ടു. റയലിന്റെ ബൽജിയൻ ഗോൾ കീപ്പർ തിബോട്ട് കോട്ട്വ, ലോകകപ്പിൽ മൊറോക്കൻ വലയ്ക്ക് മുന്നിൽ വൻമതിൽ തീർത്ത യാസിനെ ബൗണു എന്നിവരെ മറികടന്ന് അർജന്റീനയുടെ എമി മാർട്ടിനസ് മികച്ച ഗോൾകീപ്പറായി. റയലിന്റെ കാർലൊ ആൻസെലോട്ടിയേയും മാഞ്ചസ്റ്രർ സിറ്റിയുടെ പെപ് ഗാർഡിയോളയേയും പിന്നിലാക്കി അർജന്റീനയെ ലോകചാമ്പ്യൻമാരാക്കാൻ തന്ത്രങ്ങളൊരുക്കിയ ലയണൽ സ്കലോണിയാണ് മികച്ച പരിശീലകൻ. മികച്ച ആരാധകർക്കുള്ള പുരസ്കാരവും അർജന്റീനനയ്ക്ക് കിട്ടി. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം സ്വന്തമാക്ക പോളിഷ് അംഗപരിമിത താരം മാർസിൻ ഒലെക്സി പുതിയ ചരിത്രമെഴുതി.

ചടങ്ങിൽ കഴിഞ്ഞയിടെ അന്തരിച്ച ബ്രസീലിയൻ ഇതിഹാസം പെലെയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. പെലെയ്ക്ക് ആദരാഞ്ജലയായി നൽകിയ ഫിഫ സ്പെഷ്യൽ അവാർഡ് അദ്ദേഹത്തിന്റെ ഭാര്യ മാർസിയ അവോക്കി ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡോയിൽ നിന്ന് ഏറ്റുവാങ്ങി.

മറ്റ് പ്രധാന പുരസ്കാരങ്ങൾ

വനിതാ ഗോൾ കീപ്പർ- മേരി ഇയർപ്സ് (മാൻ.യുണൈറ്റഡ്, ഇംഗ്ലണ്ട്)

വനിതാ കോച്ച് - സറീന വെയ്ഗ്മാൻ (ഇംഗ്ലണ്ട്)

ഫെയർ പ്ലേ - ലൂക്കാ ലോക്കോഷ്‌വില്ലി (വോൾഫ്സ്ബർഗ് എ.സി)

ഫി​ഫ​ ​പ്രോ​ 11

പുരു​ഷ​ ​ടീം ഗോ​ൾ​ ​കീ​പ്പ​ർ​:​ ​തി​ബോ​ട്ട് ​കോ​ട്ട്വ,​ ​പ്ര​തി​രോ​ധം​:​ ​ജാ​വോ​ ​കാ​ൻ​സ​ലൊ,​ ​വി​ർ​ജി​ൽ​ ​വാ​ൻ​ ​ഡെ​യ്ക്ക്,​അ​ഷ്റ​ഫ് ​ഹ​ക്കീ​മി,​ ​മ​ദ്ധ്യ​നി​ര​:​ക​സ​മി​റൊ,​ ​ഡി​ ​ബ്രൂ​യി​നെ,​മൊ​ഡ്രി​ച്ച്,​ ​മു​ന്നേ​റ്റ​ ​നി​ര​:​ ​മെ​സി,​ ​എം​ബാ​പ്പെ,​ ​ഹാ​ള​ണ്ട്,​ബെ​ൻ​സെ​മ. വ​നി​താ​ ​ടീം: ഗോ​ൾ​ ​കീ​പ്പ​ർ​:​ ​ക്രി​സ്റ്ര്യാ​നെ​ ​എ​ൻ​ഡ്‌​ല​ർ,​ ​പ്ര​തി​രോ​ധം​:​ ​ലൂ​സി​ ​ബ്രോ​ൺ​സ്,​ ​മ​രി​യ​ ​ലി​യോ​ൺ,​വെ​ന​ഡി​ ​റെ​നാ​ർ​ഡ്,​ ​ലീ​ ​വി​ല്യം​സ​ൺ,​ ​മി​ഡ്ഫീ​ൽ​ഡ്:​ലെ​ന​ ​ഒ​ബ​ർ​ഡ്രോ​ഫ്,​ ​അ​ല​ക്സി​യ​ ​പു​ട്ടെ​ല്ലാ​സ്,​കെ​യ​റ​ ​വാ​ൽ​ഷ്,​ ​മു​ന്നേ​റ്റ​ ​നി​ര​:​ ​സാം​ ​കെ​ർ,​ബെ​ത്ത് ​മെ​ഡ്,​ ​അ​ല​ക്സ് ​മോ​ർ​ഗ​ൻ.

മെ​സി​ക്ക് ​വോ​ട്ട്:​ ​റ​യ​ൽ​ ​താ​രം​ ​അ​ലാ​ബ​യ്ക്കെ​തി​രെ​ ​വം​ശീ​യാ​ധി​ക്ഷേ​പം ഫി​ഫ​യു​ടെ​ ​മി​ക​ച്ച​ ​താ​ര​ത്തെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​വോ​ട്ടിം​ഗി​ൽ​ ​ല​യ​ണ​ൽ​ ​മെ​സി​ക്ക് ​വോ​ട്ട് ​ചെ​യ്ത​ ​റ​യ​ൽ​ ​മാ​ഡ്രി​ഡി​ന്റെ​ ​ഓ​സ്ട്രേ​ലി​യ​ൻ​ ​താ​രം​ ​ഡേ​വി​ഡ് ​അ​ലാ​ബ​യ്ക്കെ​തി​രെ​ ​വം​ശീ​യാ​ധി​ക്ഷേ​പം.​ ​റ​യ​ലി​ന്റെ​ ​ക​രിം​ ​ബെ​ൻ​സെ​മ​ ​ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​ ​ഉ​ണ്ടാ​യി​ട്ടും​ ​മെ​സി​ക്ക് ​വോ​ട്ട് ​ചെ​യ്ത​താ​ണ് ​ആ​രാ​ധ​ക​രെ​ ​ചൊ​ടി​പ്പി​ച്ച​ത്.​ ​ഓ​സ്ട്രി​യ​ൻ​ ​നാ​യ​ക​നെ​ന്ന​ ​നി​ല​യി​ലാ​ണ് ​അ​ലാ​ബ​ ​വോ​ട്ട് ​ചെ​യ്ത​ത്.​ ​വ്യ​ക്തി​പ​ര​മാ​യ​ല്ല,​​​ ​ഓ​സ്ട്രി​യ​ൻ​ ​ടീം​ ​ച​ർ​ച്ച​ ​ചെ​യ്തെ​ടു​ത്ത​ ​തീ​രു​മാ​ന​പ്ര​കാ​ര​മാ​യി​രു​ന്നു​ ​മെ​സി​ക്ക് ​വോ​ട്ട് ​ചെ​യ്ത​തെ​ന്ന് ​അ​ലാ​ബ​ ​വി​ശ​ദീ​ക​രി​ച്ചു.