തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറമെന്ന് എം എം മണി; അദ്ദേഹത്തിന് വെളുത്ത നിറമായതിനാൽ തർക്കിക്കുന്നില്ലെന്ന് മറുപടി

Wednesday 01 March 2023 4:02 PM IST

തിരുവനന്തപുരം: നിയമസഭയിൽ ഏറ്റുമുട്ടലുമായി എം എം മണിയും തിരുവഞ്ചൂർ രാധാകൃഷ്ണനും. തിരുവഞ്ചൂർ രാധാകൃഷ്ണന് ശ്രീകൃഷ്ണന്റെ നിറവും പ്രവൃത്തിയുമാണെന്ന് എം എം മണി പറഞ്ഞു. ഇതിന് മറുപടിയായി തിരുവഞ്ചൂർ പറഞ്ഞത്, മണിയുടെ നിറം നല്ല വെളുത്തതായതുകൊണ്ട് സാരമില്ല എന്നാണ്.

ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ സംസാരിച്ചപ്പോഴാണ് മണി തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഹസിച്ചത്. നേരത്തേ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച തിരുവഞ്ചൂർ പൊലീസിനെ വിമർശിച്ചിരുന്നു. ഇതോടെ ക്രമപ്രശ്നം ഉന്നയിച്ച് തിരുവഞ്ചൂർ എഴുന്നേറ്റു. മണിയുടെ വാക്കുകൾ അതിരുകടക്കുകയാണെന്ന് തിരുവഞ്ചൂർ കുറ്റപ്പെടുത്തി. എനിക്ക് കറുത്ത നിറമാണ്, അദ്ദേഹത്തിന് നല്ല വെളുത്ത നിറമായതിനാൽ ഞാൻ അതേക്കുറിച്ച് തർക്കിക്കുന്നില്ല എന്നും തിരുവഞ്ചൂർ മറുപടി പറഞ്ഞു. മണിയുടെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.